പുതിയ മല്‍സ്യ മാര്‍ക്കറ്റ് പൊളിച്ചുമാറ്റാന്‍ നീക്കം; പ്രതിഷേധം ശക്തമാവുന്നുനീലേശ്വരം: ദേശീയപാതയോരത്ത് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ പുതിയ മല്‍സ്യവില്‍പന കേന്ദ്രം പൊളിച്ചു നീക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായത്തോടെ മാര്‍ക്കറ്റ് സംരക്ഷണ സമിതിക്ക് രൂപം നല്‍കുമെന്നും നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് മല്‍സ്യവിതരണ സംഘം പ്രസിഡന്റ് വി ദേവകി, സെക്രട്ടറി കെ എം തമ്പാന്‍, ഭാരവാഹികളായ എ പി മുസ്തഫ, വി ദേവകി എന്നിവര്‍ അറിയിച്ചു. ഒരു മാസം മുമ്പാണ് ദേശീയപാതയ്ക്ക് വടക്ക് ഭാഗത്ത് നീലേശ്വരം റോട്ടറി ക്ലബ് ഇടപെട്ടു നിര്‍മിച്ച സൗകര്യപ്രദമായ ഷെഡിലേക്ക് നീലേശ്വരം നഗരസഭ മല്‍സ്യമാര്‍ക്കറ്റ് മാറ്റിയത്.കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ നാലു തവണ കച്ചവടസ്ഥലം മാറ്റേണ്ടി വന്നവരാണ് തങ്ങളെന്നും ഇക്കുറി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ വ്യക്തി മാര്‍ക്കറ്റിനെതിരെ ഇടക്കാല വിധി സമ്പാദിച്ചതെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മല്‍സ്യത്തൊഴിലാളികളോട് വിവരങ്ങള്‍ ആരാഞ്ഞു റിപോര്‍ട്ട് നല്‍കാന്‍ ദേശീയപാത വിഭാഗത്തോട് ഹൈക്കോടതി അവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കും. 24 സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ 26 പേരാണ് ഇവിടെ മല്‍സ്യ വിപണനം നടത്തുന്നത്.

RELATED STORIES

Share it
Top