പുതിയ പ്രോടെം സ്പീക്കര്‍ പക്ഷപാതത്തിന് പഴികേട്ടയാള്‍

ബംഗളൂരു: സുപ്രിംകോടതിയുടെ കടുത്ത നിരീക്ഷണമുണ്ടായിട്ടുപോലും പുതിയ പ്രോടെം സ്പീക്കറുടെ നിയമനത്തിലും കര്‍ണാടക ഗവര്‍ണര്‍ ബിജെപി താല്‍പര്യത്തിനു വഴങ്ങി. ബിജെപിയില്‍ നിന്നുള്ള വീരാജ്‌പേട്ട എംഎല്‍എ കെ ജെ ബൊപ്പയ്യയെ നിയമിക്കുക വഴി ഇന്നത്തെ വിശ്വാസ വോട്ടെടുപ്പില്‍ ഏറ്റുമുട്ടല്‍ മനോഭാവമാണ് ബിജെപി സഭയില്‍ സ്വീകരിക്കുകയെന്ന സന്ദേഹവും പുറത്തുവന്നു.
മുന്‍ സ്പീക്കറായ ബൊപ്പയ്യ യെദ്യൂരപ്പയുടെ വിശ്വസ്തനാണ്. 2011ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരേ ബിജെപിയില്‍ വിമതനീക്കമുണ്ടായപ്പോള്‍ പ്രോടെം സ്പീക്കറായിരുന്ന ബൊപ്പയ്യയുടെ നടപടി ഏറെ വിവാദമുണ്ടാക്കി. 16 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്താണ് അന്നു ബൊപ്പയ്യ യെദ്യൂരപ്പ സര്‍ക്കാരിനെ നിലനിര്‍ത്തിയത്.
ഈ നടപടിയെ പിന്നീട് സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രോടെം സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കണ്ടെത്തിയ സുപ്രിംകോടതി, എംഎല്‍എമാര്‍ക്കെതിരായ നടപടി റദ്ദാക്കിയിരുന്നു.

RELATED STORIES

Share it
Top