പുതിയ പ്രതിഫല ഗ്രേഡ്: ധോണിക്ക് എ പ്ലസില്ല, മുഹമ്മദ് ഷമിക്ക് ഗ്രേഡില്ല


ന്യൂഡല്‍ഹി: ബിസിസിഐ പുറത്ത് വിട്ട താരങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ അഞ്ച് താരങ്ങള്‍ ഏഴ് കോടി വരുമാനം ലഭിക്കുന്ന എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ടു. ജസ്പ്രിത് ബൂംറ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഇന്ത്യയുടെ സീനിയര്‍ താരമായ  മഹേന്ദ്ര സിങ് ധോണിയെ എ പ്ലസ് ഗ്രേഡില്‍ നിന്ന് തഴഞ്ഞപ്പോള്‍ അഞ്ച് കോടി ലഭിക്കുന്ന എഗ്രേഡില്‍ ഉള്‍പ്പെടുത്തി. 2014ല്‍ ടെസ്റ്റ് കരിയറില്‍ നിന്ന് വിരമിച്ചതാണ് ധോണിയെ എ പ്ലസ് ഗ്രേഡില്‍ നിന്ന് പിന്തള്ളാന്‍ കാരണം. ബൂംറയെക്കൂടാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഭൂവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് എപ്ലസ് ഗ്രേഡില്‍. ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയെ ബിസിസിഐ ഗ്രേഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.  2017 ഒക്‌ടോബര്‍ മുതല്‍ 2018 സപ്തംബര്‍ വരെയാണ് വാര്‍ഷിക വരുമാനത്തിന്റെ കാലാവധി. എ ഗ്രേഡില്‍ ധോണിയെക്കൂടാതെ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു കോടി വരുമാനം ലഭിക്കുന്ന സി ഗ്രേഡിലാണ് സുരേഷ് റെയ്‌ന. മൂന്ന് കോടി ലഭിക്കുന്ന ബി ഗ്രേഡില്‍ ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവരെ ഉള്‍പ്പെടുത്തി.

RELATED STORIES

Share it
Top