പുതിയ കേരളം കെട്ടിപ്പടുക്കാന്‍ ജനപ്രതിനിധികള്‍ സംയമനം പാലിക്കണം

വടക്കാഞ്ചേരി: മഹാപ്രളയത്തിന് ശേഷമുള്ള നവകേരളം കെട്ടിപ്പടുക്കാന്‍ ജനപ്രതിനിധികള്‍ തികഞ്ഞ സംയമനവും ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ജാഗ്രതയും കാണിക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അനര്‍ഹര്‍ ഒരു കാരണവശാലും ആനുകൂല്യങ്ങള്‍ കൈപ്പറ്റരുത്. അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ തന്റെ ഭാഗത്തുള്ളവര്‍ക്ക് കൂടുതല്‍ വാങ്ങിനല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രമം നടത്തരുത്. നാട് ഒന്നാകെ ബൃഹദ് യജ്ഞം ഏറ്റെടുക്കുമ്പോള്‍ അതിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പ്രളയത്തില്‍ തകര്‍ന്ന വടക്കാഞ്ചേരി പുഴയും വാഴാനി ഇറിഗേഷന്‍ കനാലും തിരിച്ചുപിടിക്കുന്ന കാര്‍ഷിക അതിജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

RELATED STORIES

Share it
Top