പുതിയകാവില്‍ ടവറിന് തീപ്പിടിച്ചു

കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുതിയകാവ് പൂച്ചക്കട ജങ്ഷനു സമീപം സ്ഥാപിച്ചിരിക്കുന്ന ടവറിന് തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ വന്‍ നഷ്ട്ടം. റോഡിന് സമീപത്തുള്ള മൂന്നുനില ബിള്‍ഡിങ്ങിലെ ലോഡ്ജിന്റെ മുകളിലാണ് ടവറും, ബാറ്ററികളും, ജനറേറ്ററുകളും മറ്റും സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ പിഐയു (പവ്വര്‍ ഇന്റര്‍ യൂനിറ്റ്  ബാറ്ററി ബോക്‌സ്) ആണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തിയത്. ഇതിന് രണ്ടര ലക്ഷം രൂപ വില വരുമെന്ന് മൊബൈല്‍ ടവര്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കായിരുന്നു സംഭവം. തീയും പുകയും ഉയര്‍ന്നത് സമീപത്തുള്ള മല്‍സ്യ കമ്മീഷന്‍ കടയിലെ തൊഴിലാളികള്‍ കാണുകയും വിവരം ഫയര്‍ഫോഴ്‌സിലും, പോലിസിലും അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജനറേറ്ററിന് തീ പടര്‍ന്ന് പിടിച്ചിരുന്നുവെങ്കില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമായിരുന്നു. ബാറ്ററി യൂനിറ്റ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. താല്‍കാലികമറ്റൊരെണ്ണം സ്ഥാപിച്ച് ടവറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

RELATED STORIES

Share it
Top