പുതപ്പ് വിതരണം: ഫോട്ടായ്ക്കു പോസ് ചെയ്യാന്‍ ബിജെപി നേതാക്കളുടെ തമ്മിലടി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പാവപ്പെട്ടവര്‍ക്കുള്ള പുതപ്പ് വിതരണ ചടങ്ങില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ബിജെപി നേതാക്കള്‍ തമ്മില്‍ മല്‍സരിക്കുന്നതിന്റെ വീഡിയോ വൈറലായി.രാംസീതാപൂര്‍ ജില്ലയില്‍ ലോക്‌സഭാ അംഗം രേഖാ വര്‍മയും എംഎല്‍എ ശശാങ്ക് ത്രിവേദിയുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മല്‍സരിച്ചത്.പോലിസുകാരും ജില്ലാഭരണാധികാരികളും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇത് പിന്നീട് അനുയായികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലെത്തുകയായിരുന്നു. എംപി രേഖാ വര്‍മ പോലിസ് ഉദ്യോഗസ്ഥനെ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വനിതാ എംഎല്‍എ ചെരുപ്പൂരിയാണ് എതിരാളിയെ തല്ലിയത്.

RELATED STORIES

Share it
Top