പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തുന്നു. എസ്-400 വ്യോമ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവയ്ക്കും. ഇറാന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ചുമത്തിയ യുഎസ് ഉപരോധം ഉള്‍പ്പെടെയുള്ള മേഖലാ-ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും 19ാം ഇന്ത്യ-റഷ്യ കാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ സംബന്ധിക്കും. റഷ്യന്‍ പ്രതിരോധ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ സഹകരണം ഇരുനേതാക്കളും വിലയിരുത്തുമെന്നാണ് സൂചന.

RELATED STORIES

Share it
Top