പുടിനുമായുള്ള കൂടിക്കാഴ്ച ഇന്ന്; പ്രതീക്ഷ കുറവ്: ഡോണള്‍ഡ് ട്രംപ്‌

;ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നടക്കുന്ന പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്കു പ്രതീക്ഷ കുറവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്്. എന്നാല്‍ മോശമായിട്ട് ഒന്നും ഇല്ലെന്നും ചിലപ്പോള്‍ ചില നല്ലകാര്യങ്ങള്‍ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് തിരഞ്ഞെടുപ്പു പ്രചാരണത്തിലെ ഇടപെടലുമായി ബന്ധപ്പെട്ട്് 12 പേര്‍ക്കെതിരേ കുറ്റം ചുമത്തിയ വിഷയം പുടിനുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റംചുമത്തിയ സാഹചര്യത്തില്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ നിന്നു ട്രംപ്് പിന്‍മാറണമെന്നു യുഎസില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഉച്ചകോടി നടക്കുന്ന ഹെല്‍സിങ്കിയില്‍ മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

RELATED STORIES

Share it
Top