പുടിനുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയെന്നു ട്രംപ്‌

വാഷ്ങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂലൈ 11, 12 തിയ്യതികളില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യൂറോപ്പിലെത്തുമ്പോഴാണു പുടിനുമായി കൂടിക്കാഴ്ചയുണ്ടാവുക.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായും കൂടിക്കാഴ്ചയുണ്ടാവും. റഷ്യയുമായും ചൈനയുമായും മറ്റെല്ലാവരുമായും ഒന്നിച്ചാവുക എന്നതു നല്ല കാര്യമാണ്.  റഷ്യയുമായി കൂടുതല്‍ നല്ല ബന്ധം ആവശ്യമാണ് - ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. സിറിയ, ഉക്രെയ്ന്‍ തുടങ്ങി പല വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാവുമെന്നും ട്രംപ് പറഞ്ഞു.

RELATED STORIES

Share it
Top