പുകയുന്ന ലഹരി വേണ്ട; ജീവിതലഹരി മതി: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രചാരണം ആരംഭിച്ചു

എടത്തനാട്ടുകര: കൗമാരത്തെ കാര്‍ന്നു തിന്നുന്ന ലഹരിയുടെ വിപത്തിനെതിരെ ‘പുകയുന്ന ലഹരി വേണ്ട; ജീവിത ലഹരി മതി’ എന്ന തലക്കെട്ടില്‍ വൈവിധ്യാമാര്‍ന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡസ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി യൂണിറ്റിനു കീഴില്‍ ലഹരി വിരുദ്ധ സെമിനാര്‍, പോസ്റ്റര്‍ രചനാ മത്സരം, ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
സ്‌കൗട്ട്‌സ് ആന്റ് ഗൈഡസ് യൂണിറ്റ് പുറത്തിറക്കിയ ‘ലഹരിക്കെതിരെ അണി ചേരാം’ സന്ദേശ രേഖ മണ്ണാര്‍ക്കാട് റേഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാല സുബ്രഹ്മണ്യന്‍, അലനല്ലുര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ക്ടര്‍ ബോര്‍ഡ് അംഗം പി അക്ബര്‍ അലി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.ഗൈഡ് ലീഡര്‍ വഫ ഫിറോസ് സന്ദേശ രേഖ ഏറ്റു വാങ്ങി. പ്രിന്‍സിപ്പാള്‍ ശ്രീക്യഷ്ണ ദാസ്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ഒ ഫിറോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എ പി മാനു, മുഫീന ഏനു, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ പ്രത്യുഷ്, ബാലക്യഷ്ണന്‍, പ്രേമ കുമാരന്‍, സ്‌കൗട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍,  ഗൈഡ് ക്യാപ്റ്റന്‍ വി ജലജ കുമാരി സംസാരിച്ചു.
വിദ്യാര്‍ഥികളും നാട്ടുകാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കോട്ടപ്പള്ള ടൗണില്‍ സംഘടിപ്പിച്ച ബഹു ജന സംഗമത്തില്‍ എക്‌സൈസ് വകുപ്പ്, ഗ്രാമ പഞ്ചായത്ത് അധികാരികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ടാക്‌സി െ്രെഡവര്‍മാര്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവര്‍ പങ്കെടുത്തു.
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം, കലാജാഥ, ഗ്യഹ സന്ദര്‍ശനം, ചിത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. പട്രോള്‍ ലീഡര്‍മാരായ പി നദീം ഹംസ, ടി പി അജ്‌സല്‍,പി അസ്ഹബ്, ഷാമില്‍,പി പി അഫ്‌റ,എം അര്‍ഷ ഹിദായത്ത്, റംഷി റഹ്മാന്‍  നേത്യത്വം നല്‍കി.

RELATED STORIES

Share it
Top