പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

നാദാപുരം:  നിരോധിച്ച പുകയില ഉല്—പന്നങ്ങളുമായി ഒരാളെ നാദാപുരം എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇരിങ്ങണ്ണൂര്‍ സ്വദേശി വലിയ പറമ്പത്ത് വീട്ടില്‍ അന്‍സാര്‍ (32) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും വിതരണത്തിനായി കൊണ്ട്‌വന്ന നാലായിരം പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. ഇയാള്‍ നാദാപുരം മേഖലയിലെ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുടെ നാദാപുരം മേഖലയിലെ മൊത്ത വിതരണക്കാരനാണെന്ന് എക്‌സൈസ് അറിയിച്ചു. ബംഗളുരുവില്‍ നിന്നും ഇയാള്‍ മൊത്തമായി വാങ്ങുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ തീവണ്ടി മാര്‍ഗം വടകരയിലോ തലശ്ശേരിയിലോ എത്തിച്ച് കാര്‍ മാര്‍ഗം നാദാപുരത്തെത്തിക്കും. തുടര്‍ന്ന് ഇവ ടൗണുകളിലെ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യും. ബംഗളുരുവില്‍ മുടക്കുന്നതിന്റെ നിരവധി മടങ്ങ് വിലക്കാണ് നാട്ടില്‍ ഇവ വില്‍ക്കുന്നത്. കാറില്‍ കൊണ്ട്‌വരുന്ന വഴി പുറമേരിയിലെ ആവശ്യക്കാരായ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനിടയിലാണ് ഇയാള്‍  കെ ആര്‍ ഹയര്‍ സെക്കന്ററി സ്—കൂളിന് മുന്‍വശത്തെ റോഡില്‍ വെച്ച് എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടയില്‍ പിടിയിലാവുന്നത്. കാറിനുള്ളില്‍ ബാഗിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ് ഉണ്ടായിരുന്നത്. എക്‌സൈസ് ഇന്‍സ്—പെക്ടര്‍ എന്‍ കെ ഷാജി, സിവില്‍ എക്‌സൈസ് ഇന്‍സ്—പെക്ടര്‍മാരായ കെ ഷിരാജ്—, ടി സനു, കെ കെ ജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് വാഹന പരിശോധന നടത്തിയത്.

RELATED STORIES

Share it
Top