പീസ് സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്‍ പൂട്ടാന്‍ മുഖ്യന്ത്രി ഉത്തരവിട്ടെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു വിധ അറിവും ഇല്ലെന്ന് പീസ് സ്‌കൂള്‍ ഡയറക്ടര്‍ നൂര്‍ഷ തേജസിനോട് പറഞ്ഞു.



ഒരു ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത വന്നത് അവര്‍ക്കുമാത്രമായി ഇത് എവിടെ നിന്നും ലഭിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ല. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെയും ഇത് സംബന്ധിച്ച് ഉത്തരവൊന്നും ഇന്നലെ വൈകിട്ട് ആറുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.പിന്നെങ്ങനെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നതെന്നാണ് തങ്ങള്‍ക്ക് മനസിലാകാത്തത്. സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം നല്‍കുന്നത് പരിഗണിക്കണമെന്ന് കോടതിയുടെ നിര്‍ദേശം ഉണ്ട്. ഈ വിവരം വിദ്യാഭ്യാസ വകുപ്പ്് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നൂര്‍ഷ പറഞ്ഞു.

RELATED STORIES

Share it
Top