പീസ് സ്‌കൂളില്‍ കുട്ടികളെ പൂട്ടിയിട്ടെന്ന പരാതി തള്ളിതൃശൂര്‍: മതിലകം പീസ് സ്‌കൂളില്‍ ഫീസടക്കാത്തതിന്റെ പേരില്‍ കുട്ടികളെ മുറിയില്‍ അടച്ചിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തള്ളി. വിഷത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ചൈല്‍ഡ് ലൈന്‍ സെന്ററിനും തൃശൂര്‍ ശിശു സംരക്ഷണ ഓഫിസര്‍ക്കും കമ്മിറ്റി ഉത്തരവ് നല്‍കിയിരുന്നു. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ മെമ്പറായ അഡ്വ. നഫീസ സ്‌കൂളില്‍ സന്ദര്‍ശനം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു. കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്ന തരത്തില്‍ യാതൊന്നും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായതായും തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും വിലയിരുത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസ് അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു. ഹഫ്‌സല്‍, റഹീം മുഹമ്മദ് എന്നീ രക്ഷിതാക്കളാണ് സ്‌കൂളിനെതിരേ പരാതി നല്‍കിയത്.

RELATED STORIES

Share it
Top