പീസ് സ്‌കൂളിനെതിരായ നടപടി:വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള നീക്കമെന്ന് കെപിഎ മജീദ്

കല്‍പ്പറ്റ: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്ത്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് പീസ് സ്‌കൂളിനെതിരായ നടപടിയെന്ന് കെപിഎ മജീദ് ആരോപിച്ചു.സ്‌കൂളുകള്‍ ആര്‍.എസ്.എസ്. പരീശീലന കളരിയായി മാറുന്നുവെന്നും വിദ്യാഭ്യാസത്തിലും കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണ നയം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായതുകൊണ്ടുതന്നെയാണ് കേരളത്തിലെ സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ പതാകയുയര്‍ത്തിയതിനെതിരെ ഇതുവരെ നടപടിയുണ്ടാവാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top