പീരുമേട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടി : 25.59 ലക്ഷത്തിന്റെ ധനസഹായത്തിന് ശുപാര്‍ശപീരുമേട്: താലൂക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ ഓണ്‍ലൈനായി ലഭിച്ച 378 അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിച്ച 169 അപേക്ഷയില്‍ 25.59 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം ശുപാര്‍ശ ചെയ്തു. പീരുമേട് എസ്.എം.എസ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 189 അപേക്ഷകള്‍ നേരിട്ട് ലഭിച്ചു. ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനുള്ള 132 അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹമായ ധനസഹായത്തിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡെപ്യൂട്ടി കലക്ടര്‍ ടി ജി സജീവ് കുമാര്‍, തഹസീല്‍ദാര്‍ കെ എന്‍ വിജയന്‍, അഡീഷണല്‍ തഹസീല്‍ദാര്‍ ഷൈന്‍ പി ആര്‍, എല്‍.എ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം എ ഷാജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിവിധ ജില്ലാതല ഓഫിസര്‍മാരും ജനസമ്പര്‍ക്ക പരിപാടിയില്‍ സന്നിഹിതരായിരുന്നു. അക്ഷയ ജില്ലാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ അപേക്ഷകര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കി.

RELATED STORIES

Share it
Top