പീരുമേട് താലൂക്ക് ആസ്ഥാനത്ത് 24 മണിക്കൂര്‍ വൈദ്യുതി മുടങ്ങിവണ്ടിപ്പെരിയാര്‍: പീരുമേട് താലൂക്ക് ആസ്ഥാനത്ത് തുടര്‍ച്ചയായി 24 മണിക്കൂര്‍ വൈദ്യൂതി മുടങ്ങി. ഇലവന്‍ കെ.വി ലൈന്‍ തകരാറിലായതാണ് വൈദ്യൂതി മുടങ്ങാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബി.അധികൃതര്‍ വ്യക്തമാക്കുന്നത്.തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് പീരുമേട്ടില്‍ വൈദ്യൂതി ബന്ധം നിലച്ചത്. ഇലവന്‍ കെ.വി ലൈനിലെ ഇന്‍സുലേറ്റര്‍ തകരാറിലായതാണ് വൈദ്യൂതി നിലക്കാന്‍ കാരണം.എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോഴും തകരാര്‍ കണ്ടു പിടിക്കാനും ഇത് പരിഹരിക്കാനും കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല .പീരുമേട്ടിലെ മിനി സിവില്‍ സ്‌റ്റേഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളെയും കോടതിയേയും വൈദ്യൂതിയുടെ അഭാവം പൂര്‍ണമായും ബാധിച്ചു. 24 മണിക്കൂറുകളായി വൈദൂതി പുനസ്ഥാപിക്കാന്‍ കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞ ജനുവരിയി ല്‍  വൈദ്യുതി ബോര്‍ഡിന്റെ പീരുമേട് ഇന്‍ഡോര്‍ സബ് സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോ ര്‍മര്‍ ഇന്‍സുലേറ്റര്‍ പൊട്ടിത്തെറിച്ചിരുന്നു.  ഈ പ്രദേശത്ത് ആവശ്യത്തിനു വൈദ്യുതിയില്ലാത്തതിനാല്‍ സമീപത്തുള്ള സ്‌റ്റേഷനുകളില്‍ നിന്നും ബാക്ക് ഫീഡിംഗിലൂടെയാണ് ഇപ്പോള്‍ വൈദ്യുതി എത്തിച്ച് ഇപ്പോള്‍ വിതരണം നടത്തി കൊണ്ടിരിക്കുന്നത്. മുണ്ടക്കയം, വണ്ടിപ്പെരിയാ ര്‍, വാഗമണ്‍, ഉപ്പുതറ സബ് സ്‌റ്റേഷനുകളില്‍ നിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. ഇതിനിടയിലാണ്  കഴിഞ്ഞ ദിവസം ഇലവന്‍ കെ.വി.ലൈനില്‍ ഇന്‍സുലേറ്റര്‍ തകരാറിലായത്. ഇത് പീരുമേട്ടില്‍ ഗുരുതരമായാണ് ബാധിച്ചത്.

RELATED STORIES

Share it
Top