പീയുഷ് ഗോയലിന് ധനകാര്യം കൂടി, സമൃതിക്ക് ടെക്‌സ്റ്റൈല്‍ വകുപ്പ് മാത്രം, കണ്ണന്താനത്തിന് ഇലക്ട്രോണിക്‌സ് നഷ്ടമായിന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭയില്‍ കാതലായ അഴിച്ചുപണി. അരുണ്‍ജയ്റ്റ്‌ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയായ പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കി. വാര്‍ത്താപ്രക്ഷേപണ വകുപ്പിന്റെ ചുമതലയില്‍ നിന്ന് സ്മൃതി ഇറാനിയെ മാറ്റി. രാജ്യവര്‍ധന്‍ രത്തോഡ് ആണ് വകുപ്പിന്റെ പുതിയ മന്ത്രി. സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍ വകുപ്പിന്റെ മാത്രം ചുമതലയാണ് ഇനിമേല്‍ ഉള്ളത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാലിയയെ നിയമിച്ചു. ഇലക്ട്രോണിക്‌സ് -ഇന്‍ഫമേഷന്‍ ടെക്‌നോളജി സഹമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഇനിമുതല്‍ ടൂറിസം വകുപ്പിന്റെ മാത്രം ചുമതലയാണുള്ളത്.

RELATED STORIES

Share it
Top