പീപ്പിള്‍ ടിവിക്കെതിരേ പരാതി



കണ്ണൂര്‍: പീപ്പിള്‍ ടിവിക്കെതിരേ ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി പരാതി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പയ്യന്നൂര്‍ പാലക്കോട്ടെ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ അക്രമം നടത്താന്‍ വല്‍സന്‍ തില്ലങ്കേരി നേതൃത്വം നല്‍കിയെന്ന് വാര്‍ത്ത സംപ്രേഷണം ചെയ്തതിനെതിരേയാണ് പരാതി. കഴിഞ്ഞ ദിവസം ബിജെപി ഹര്‍ത്താലിന്റെ മറവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.

RELATED STORIES

Share it
Top