പീഡിപ്പിക്കാന്‍ ശ്രമം

പെരുമ്പാവൂര്‍: ആറു വയസ്സുകാരിയായ അസം സ്വദേശിയെ തമിഴ്‌നാട് സ്വദേശി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 17 ദിവസം മുമ്പ് നടന്ന സംഭവം സോഷ്യല്‍ മീഡിയ വഴി പുറത്തായതോടെ പ്രതി മുങ്ങി. തിരുനെല്‍വേലി മാര്‍ത്താണ്ഡം സ്വദേശിയായ പ്രതിക്കെതിരേ പെരുമ്പാവൂര്‍ പോലിസ് കേസെടുത്തു. വെങ്ങോല പഞ്ചായത്ത് 18ാം വാര്‍ഡില്‍ അസം സ്വദേശിയായ ആറു വയസ്സുകാരിയും ഒമ്പതു വയസുകാരനായ സഹോദരനും  സമീപത്തു വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്‌നാടു സ്വദേശിയുടെ വീട്ടില്‍ ടി വി കാണാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയം കുട്ടികളുടെ മാതാപിതാക്കള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.  വൈകീട്ട് കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ നിന്നെത്തിയപ്പോള്‍ സംഭവം പറഞ്ഞിരുന്നെങ്കിലും മറ്റുള്ളവരെ അറിയിക്കാതെ പ്രതിയെ വാര്‍ഡ് മെംമ്പര്‍ നാട്ടിലേക്കു പറഞ്ഞയച്ചിരുന്നുവെന്നും മാതാപിതാക്കള്‍ക്ക് ആശുപത്രി ചെലവിനായി സിപിഎം വാര്‍ഡ് മെംബര്‍ 2000 രൂപ പ്രതിയില്‍ നിന്നു വാങ്ങി നല്‍കാമെന്ന് പറഞ്ഞതായും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം നാട്ടുകാരാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്.

RELATED STORIES

Share it
Top