പീഡന പരാതി പൂഴ്ത്തല്‍: 31ന് സാക്ഷിയെ ഹാജരാക്കണം

തിരുവനന്തപുരം: പീഡന പരാതി പൂഴ്ത്തിയതിനു കോടിയേരിക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ 31നു സാക്ഷിയെ ഹാജരാക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സാക്ഷിപ്പട്ടികയിലെ ഒന്നാം സാക്ഷിയായ വീക്ഷണം പത്രത്തിലെ റിപോര്‍ട്ടര്‍ നിസാറിനെ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്.
പീഡന പരാതി സിപിഎം സെക്രട്ടേറിയറ്റില്‍ ലഭിച്ചതായും മന്ത്രി എ കെ ബാലന്‍, എംപി പി കെ ശ്രീമതി എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിച്ചതായും ചൂണ്ടിക്കാട്ടി കോടിയേരി എല്ലാ പത്രമാധ്യമങ്ങള്‍ക്കും പത്രക്കുറിപ്പ് നല്‍കിയ ഭാഗം തെളിയിക്കുന്നതിലേക്കാണ് റിപോര്‍ട്ടറെ വിസ്തരിക്കുന്നത്. സമാന ആവശ്യത്തിനു മനോരമ, മാതൃഭൂമി എന്നീ പത്രമാധ്യമങ്ങളുടെ എഡിറ്റര്‍മാരെ സമന്‍സയച്ചു വിളിച്ചുവരുത്തണമെന്ന ആവശ്യം മജിസ്‌ട്രേറ്റ് തള്ളി.

RELATED STORIES

Share it
Top