പീഡനശ്രമം: 58കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ടിഡി റോഡിന് സമീപം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 58കാരന്‍ അറസ്റ്റില്‍. എറണാകുളം ശ്രീനിവാസ മല്ലന്‍ റോഡില്‍ തുണ്ടിപ്പറമ്പില്‍ സന്തോഷിനെയാണു സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20നു വീടിനു സമീപം റോഡരികില്‍ ടാപ്പില്‍ നിന്നു വെള്ളമെടുക്കുകയായിരുന്ന പെണ്‍കുട്ടിയെ സൈക്കിളില്‍ വന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി സ്ഥലത്തു നിന്നു കടന്നു. തുടര്‍ന്നു പോലിസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടാഴ്ച മുമ്പും ഇയാളില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായതായി പെണ്‍കുട്ടിയും കുടുംബവും പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top