പീഡനത്തിന് ഇരയായ വൃദ്ധ മരിച്ചു

പത്തനംതിട്ട: കടമ്പനാട് തുവയൂരില്‍ പീഡനത്തിനിരയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 70കാരി മരിച്ചു. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂ. ഇവര്‍ കാന്‍സര്‍ രോഗിയായിരുന്നു. പീഡിപ്പിച്ച അയല്‍വാസിയെ ദിവസങ്ങള്‍ക്കു മുമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കടമ്പനാട് തുവയൂര്‍ തെക്ക് കൊട്ടാരം മേരിഭവനില്‍ രാജനാണ് (48) അറസ്റ്റിലായത്.
ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാള്‍ പല തവണ പീഡിപ്പിച്ചതായാണു കേസ്. ഇവരുടെ സഹോദരങ്ങള്‍ നേരത്തെ മരണപ്പെട്ടിരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരുമാണു വൃദ്ധയെ പോലിസിനു മുമ്പിലെത്തിച്ചു പരാതി നല്‍കിയത്.

RELATED STORIES

Share it
Top