പീഡനത്തിന് ഇരകളായവരുടെ വിവരാവകാശ അപേക്ഷ48 മണിക്കൂറിനകം മറുപടി നല്‍കണം:കേന്ദ്ര വിവരാവകാശ കമ്മീഷന്‍കൊച്ചി: ലൈംഗിക പീഡനത്തിനിരയാവുന്നവര്‍ സമര്‍പ്പിക്കുന്ന വിവരാവകാശ അപേക്ഷകളില്‍ 48 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ നിരോധിക്കുന്നതിനുവേണ്ടിയുള്ള നിയമപ്രകാരം പരാതി നല്‍കിയ യുവതി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഉടന്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രഫ. എം ശ്രീധര്‍ ആചാര്യലു തൊഴില്‍മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പൗരന്റെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ഹനിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ 48 മണിക്കൂറിനകം രേഖകള്‍ നല്‍കണമെന്നാണ് വിവരാവകാശ നിയമം അനുശാസിക്കുന്നത്. താന്‍ നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ അറിയുന്നതിനാണ് യുവതി ആര്‍ടിഐ അപേക്ഷ നല്‍കിയത്. കേസന്വേഷണം നടക്കുന്നതിനാല്‍ രേഖകള്‍ നല്‍കാനാവില്ലെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മറുപടി നല്‍കിയത്. അതേസമയം തന്നെ പ്രസ്തുത രേഖകള്‍ പ്രതിക്കു നല്‍കുന്നതില്‍ യാതൊരു തടസ്സവും ഉണ്ടായില്ല. ഈ രേഖകള്‍ ഉപയോഗിച്ച് കേസിലെ പ്രതി ജാമ്യം സമ്പാദിക്കുകയും ചെയ്തു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം അന്വേഷണത്തിന്റെ പകര്‍പ്പ് 10 ദിവസത്തിനകം നല്‍കണം. എന്നാല്‍, 60 ദിവസത്തിനുശേഷവും രേഖകള്‍ നല്‍കാത്ത നടപടിയെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.

RELATED STORIES

Share it
Top