പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയില്‍

കൊച്ചി: സിനിമാതാരം ദിലീപ് പ്രതിയായ പീഡനക്കേസിന്റെ വിചാരണ തൃശൂരിലെ കോടതിയിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി അധ്യക്ഷയായ കോടതി വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹരജി തള്ളിയത്. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top