പീഡനക്കേസ്: വൈദികര്‍ ജാമ്യാപേക്ഷ നല്‍കി

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു വൈദികര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രണ്ടാം പ്രതി ഫാ. ജോബ് മാത്യു, മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും. ഒളിവിലുള്ള ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാ. ജെയ്‌സ് കെ ജോര്‍ജും സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്.
അതേസമയം, കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരേ സ്വഭാവഹത്യക്കു കേസെടുക്കുന്ന കാര്യത്തി ല്‍ ക്രൈംബ്രാഞ്ചിന് ആശയക്കുഴപ്പം. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തി ല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണോ, അതോ നിലവിലുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തണോ എന്നാണു തീരുമാനമാവാത്തത്.
ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് നിലവിലുള്ളതിനാല്‍ പുതിയ കേസെടുക്കുന്നതിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്. നിലവിലുള്ള കേസില്‍ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യവും പരിഗണനയിലാണ്.

RELATED STORIES

Share it
Top