പീഡനക്കേസ് പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍

മാനന്തവാടി: സൗദി അറേബ്യയിലെ ദമ്മാമില്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍ നിന്ന് 25,000 രൂപ തട്ടിയെടുക്കുകയും മുംബൈയിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍.
കൊല്ലം കുരീപ്പുഴ നടക്കാവില്‍ അബ്ദുല്‍ സലാമിനെ(49)യാണ് പോലിസ് കൊല്ലത്ത് വച്ചു പിടികൂടിയത്. കേസിലെ രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ അബ്ദുല്‍ സലാമാണ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ 2006ല്‍ തിരുനെല്ലി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിലെ രണ്ടും മൂന്നും പ്രതികളായ രത്‌നമ്മയെയും ഹംസയെയും പോലിസ് അറസ്റ്റ് ചെയ്യുകയും ഇരുവരും ശിക്ഷയനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍, ഒന്നാംപ്രതി സലാം കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ തിരുനെല്ലി പോലിസ് കൊല്ലത്ത് വച്ച് സലാമിനെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top