പീഡനക്കേസ് പ്രതിയുടെ അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്

കുമ്പള: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എജി സാഗര്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ഏരിയ കമ്മിറ്റി.
നേരത്തെ റഊഫ് എന്ന സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് സാഗര്‍. ഇയാള്‍ മാരകയായുധങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത് സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഇത്തരം ക്രിമിനലുകളുടെ അറസ്റ്റ് വൈകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും ദൂരവ്യാപക സാമൂഹിക പ്രത്യാഘ്യാതങ്ങളുണ്ടാക്കുമെന്നും ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. സമീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കുമ്പള, എം എച്ച് മുനീര്‍, ശുഹൈല്‍ എരിയാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top