പീഡനക്കേസിലെ പ്രതി നാലുവര്‍ഷത്തിനു ശേഷം പിടിയില്‍

മറയൂര്‍: യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവിനെ മറയൂര്‍ പോലിസ് പിടികൂടി. കാന്തല്ലൂര്‍ ഗൃഹനാഥപുരം സ്വദേശി ബാലമുരുകനെയാണ് ചെന്നൈ എഗ്‌മോറില്‍ ഒളിച്ചു താമസിക്കവെ പിടികൂടിയത്. 2014 ജനുവരിയിലാണ് പീഡനം നടന്നത്. യുവതി കുത്തിനെ പ്രസവിക്കുകയും ചെയ്തു. മൂന്നാര്‍ സിഐ സാം ജോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി സുനിഷ് ബാബുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബാലമുരുകന്‍ ശങ്കരന്‍കോവിലെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഞ്ചുവര്‍ഷമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മറയൂര്‍ എസ്‌ഐ ജി അജയകുമാര്‍, എസ്‌സിപിഒമാരായ ടി എം അബ്ബാസ്, ജോളി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് എഗ്‌മോറില്‍ നിന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top