പീഡനം; ശിശുസംരക്ഷണ ഓഫിസര്‍ അറസ്റ്റില്‍

പട്‌ന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസഫര്‍നഗര്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ അറസ്റ്റില്‍. എന്‍ജിഒ സേവ സങ്കല്‍പ് ഇവാം വികാസ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഷെല്‍റ്റര്‍ ഹോമിലെ അന്തേവാസികളാണ് ചൂഷണത്തിനിരയായത്. ഇരകള്‍ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഡിസിപിഒ രവി റോഷനെ സ്വവസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് മുസഫര്‍നഗര്‍ എസ്പി ഹര്‍പ്രീത് കൗര്‍ പറഞ്ഞു.
സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്. റ്റാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഓഡിറ്റ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 31ന് സാമൂഹികക്ഷേമ വകുപ്പ് സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ 44 പെണ്‍കുട്ടികളെ ഷെല്‍റ്റര്‍ ഹോമില്‍ നിന്നു മാറ്റി. കുറ്റകൃത്യത്തില്‍ പ്രതിക്ക് പങ്കുണ്ടെന്നു സാമൂഹിക ക്ഷേമ വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top