പീഡനം: യുവാവ് പിടിയില്‍കൊഴിഞ്ഞാമ്പാറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍. വള്ളുവമ്പ്രം സ്വദേശി സുനീര്‍ (34) ആണ് പിടിയിലായത്. കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ 16 കാരിയെ തമിഴ്‌നാട്ടിലെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച്  പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ 6ന് പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കൊഴിഞ്ഞാമ്പാറ പോലിസില്‍ പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരായി സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നും ആരും പീഡിപ്പിച്ചില്ലെന്നും അറിയിച്ചതിനെത്തുടര്‍ന്ന് കേസെടുത്തിരുന്നില്ല. എന്നാല്‍, വീട്ടിലെത്തിയ പെണ്‍കുട്ടി സുനീറുമൊത്ത് തമിഴ്‌നാട്ടിലെ കോവൈപുതൂരിലായിരുന്നുവെന്ന് അമ്മയോട് അറിയിക്കുകയായിരുന്നു. അമ്മയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പോലിസ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ ചൊവ്വാഴ്ച്ച കൊഴിഞ്ഞാമ്പാറയ്ക്ക് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top