പീഡനം; യുവാക്കള്‍ അറസ്റ്റില്‍

തലശ്ശേരി: എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ടുപേരെ ധര്‍മടം പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കെ പാലയാട്ടെ പൊയില്‍വീട്ടില്‍ ആകാശ് പ്രസാദ് (21), ധര്‍മടം സ്വാമിക്കുന്ന് അട്ടാരക്കുന്നിലെ മൃദുല്‍ പുഷ്പരാജ് (19) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂളിലെ കൗണ്‍സിലറാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ സ്‌കൂളിലെത്തി പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലിസില്‍ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഉല്‍സവസ്ഥലത്തുവച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്.
ഒരു രാഷ്ട്രീയപ്പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മൃദുല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ധര്‍മടം ബീച്ചില്‍വച്ച് മൃദുലും പീഡിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top