പീഡനം: യുവതിക്കെതിരേ പോക്‌സോ

പീരുമേട്: 17കാരനെ പീഡിപ്പിച്ചെന്ന കേസില്‍  27കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശിയായ യുവതിയെയാണ് പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണു സംഭവം. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവ് തന്നെ ആക്രമിക്കു കയും അസഭ്യം പറയുകയും ചെയ്‌തെന്നാരോപിച്ച് യുവതി പീരുമേട് സ്വദേശിക്കെതിരേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുറ്റം ആരോപിക്കുന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 17 വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരനാണെന്നും കണ്ടെത്തിയത്.
ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ 15 ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നുവെന്നും പോലിസ് കണ്ടെത്തി. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്. യുവതിക്കെതിരേ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top