പീഡനം: മാതാവടക്കം രണ്ട് പ്രതികള്‍ റിമാന്‍ഡില്‍

മഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെയും കുട്ടിയുടെ മാതാവിനെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി ചെരണി കുന്നത്ത് നടുത്തൊടി നിയാസി( 32) നെയും കുട്ടിയുടെ മാതാവിനെയുമാണ് റിമാന്‍ഡ് ചെയ്തത്.
കുട്ടിയുടെ മാതാവിനെ ഫോ ണ്‍ വഴിയാണ് യുവാവ് പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ രണ്ടു മാസം മുമ്പ് യുവതിയുടെ ബന്ധുക്കള്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളും യുവതിയും കോഴിക്കോട് ലോഡ്ജി ല്‍ താമസിച്ചുവരികയായിരുന്നു. ഈ ബന്ധം മുതലെടുത്ത യുവാവ് മകളെയും പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി പറഞ്ഞെങ്കിലും ആരോടും പറയരുത് എന്ന് പറഞ്ഞ് മാതാവ് ഭീഷണിപ്പെടുത്തി. സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തി ല്‍ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്. നിയാസിനെ ചോദ്യംചെയ്തതില്‍ മറ്റൊരു യുവതിയെയും ഇയാള്‍ ഇത്തരത്തില്‍ മാസങ്ങളോളമായി മറ്റൊരു ലോഡ്ജില്‍ താമസിപ്പിച്ചു വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ പേരില്‍ അനധികൃത മണല്‍ക്കടത്തലിന് മഞ്ചേരി സ്റ്റേഷനില്‍ കേസ് ഉണ്ട്. മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top