പീഡനം: ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ നേതാക്കള്‍ക്കെതിരേ കേസ്

പനാജി: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ഗോവ കോണ്‍ഗ്രസ് വനിതാ വിഭാഗം അധ്യക്ഷ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനിരയായ 17കാരിയെ തിരിച്ചറിയാനുതകുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചു ശിവസേനാ ഗോവ ഘടകം ഉപാധ്യക്ഷന്‍ രാഖി പ്രഘുദേശായി നായിക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൂന്നാഴ്ചയ്ക്കു മുമ്പ് തെക്കന്‍ ഗോവ ജില്ലയില്‍ നേത്രാവലി ഗ്രാമത്തില്‍ 17കാരിയെ ജാര്‍ഖണ്ഡ് സ്വദേശികള്‍ പീഡനത്തിനിരയാക്കിയിരുന്നു. കോണ്‍ഗ്രസ് വനിതാ വിഭാഗം അധ്യക്ഷ പ്രതിമ, ഉപാധ്യക്ഷ സാവിത്രി കാവേല്‍ക്കര്‍, നേത്രാവലി ഗ്രാമപ്പഞ്ചായത്ത് ഉപാധ്യക്ഷന്‍ അഭിജിത് ദേശായി, വിതല്‍ ഗാവോണ്‍കര്‍, പ്രകാശ് ഭട്ട് എന്നിവര്‍ക്കെതിരേ യാണ് കേസെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top