പീച്ചി ഡാമില്‍ നിന്ന് വരുന്ന കുടിവെള്ളം ഉപയോഗശൂന്യമെന്ന്

തൃശൂര്‍: കേരള ജല അതോറിറ്റി മുഖേന പീച്ചി ഡാമില്‍ നി ന്നും തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വരൂന്ന വെള്ളം ഉപയോഗശൂന്യമാണെ ന്നും മോശമായ വെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റി മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് ഉന്നത അധികാരികള്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുമ്പ് വെള്ളം ശുദ്ധീകരിച്ചാണ് നല്‍കിയിരുന്നതെങ്കില്‍ ഇന്നതല്ലാ സ്ഥിതി. വെള്ളം ശുദ്ധീകരിക്കുന്ന ആറ് ടാങ്കുകളില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പീച്ചി ഡാമില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാലാണ് കലക്കുവെള്ളം നല്‍കിയിരുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാലിപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിയിട്ടും ലഭ്യമാകുന്നത് കലക്കുവെള്ളമാണ്. കലക്കുവെള്ളം ശുദ്ധീകരിക്കുന്നതിന് ആലം അമിതമായി ചേര്‍ക്കുന്നത് മൂലം വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുകയും ഗര്‍ഭിണികള്‍ക്ക് ഉള്‍പ്പടെ മാരകമായ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. തേക്കിന്‍കാട് മൈതാനത്തെ നാല് ടാങ്കുകള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മാത്രമാണ് കഴുകുന്നത്. നാല് ടാങ്കുകള്‍ വാഷ് ചെയ്യുന്നതിനായി ഇട്ട മാന്‍ഹോളുകള്‍ തുറന്നുകിടക്കുന്നത് മൂലം നിരവധി ജീവികള്‍ അതിനകത്ത് കൂടി ടാങ്കില്‍ അകപ്പെടുന്നു. മാത്രമല്ലാ പീച്ചിയില്‍ നി ന്നും വരുന്ന പൈപ്പുകളിലെ ലീക്കുള്ള ഭാഗങ്ങളില്‍കൂടി അഴുക്കുകളും പാമ്പിന്‍കുഞ്ഞുങ്ങ ള്‍ ഉള്‍പ്പടെയുള്ളവയും വെള്ളത്തില്‍പ്പെടുന്നു. കേരള വാട്ടര്‍ അതോറിറ്റി ഓഫീസുകളിലും മറ്റും വെള്ളം വാട്ടര്‍ പ്യൂരിഫെയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. പ്രളയക്കെടുതി മൂലം പകര്‍ച്ച വ്യാധികളും എലിപ്പനി പോലുള്ള മാരകരോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന വെള്ളം കൃത്യമായി ശുചീകരിച്ചും മതിയായ സുരക്ഷാ സംവിധാനങ്ങളോടേയും മാത്രമേ വിതരണം ചെയ്യാവൂവെന്നും ക്രമക്കേട് കാട്ടുന്ന ജീവനക്കാര്‍കര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, ജി ല്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഡിബിന്‍ചന്ദ്ര, ജോജന്‍ കെ ജോസ്, കെ എസ് വേലായു ധന്‍, എഐവൈഎല്‍ സം സ്ഥാന ജനറല്‍ സെക്രട്ടറി കെ ബി രതീഷ് പങ്കെടുത്തു.

RELATED STORIES

Share it
Top