പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

തൃശൂര്‍: കനത്ത മഴയില്‍ നിറഞ്ഞ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് അനുവദനീയമായ 78.7 മീറ്ററായി ഉയര്‍ന്നതോടെ വെള്ളം തുറന്നുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ പീച്ചി ഡാമില്‍ 86.18 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിന്റെ ആറിരട്ടിയോളം വെള്ളമാണിത്. ഇന്നലെ രാവിലെ അവസാന മുന്നറിയിപ്പും നല്‍കിയാണ് ഡാം ഉച്ചയ്ക്കു രണ്ടിന് തുറന്നത്. നാലു വര്‍ഷത്തിനുശേഷമാണ് പീച്ചി ഡാം തുറക്കുന്നത്. മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top