പി സി ജോര്‍ജ് നടത്തിയതു സമാനതകളില്ലാത്ത അധിക്ഷേപം: ഡോ. സ്റ്റീഫന്‍ വട്ടപ്പാറ

എരുമേലി: ഒരു വൈദികനെ ഒരു ജനപ്രതിനിധി ആക്ഷേപിച്ചിട്ടും നിയമം പ്രതികരിക്കാത്തു ഖേദകരമാണെന്നു ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പറഞ്ഞു. എരുമേലിയില്‍ കെബിസിസി സംഘടിപ്പിച്ച നയവിശദീകരണവും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ.
ഇത്രയും മോശമായ വംശീയ അധിക്ഷേപം പൊറുക്കാനാവില്ല. പി സി ജോര്‍ജ് ജനപ്രതിനിധിയായത് എല്ലാ വിഭാഗങ്ങളുടെ വോട്ടുകളിലൂടെയാണ്. പക്വതയും മാന്യതയും നീതിയും സര്‍വമത സാഹോദര്യവും സമാധാനവും പുലര്‍ത്തി മാതൃകയാവേണ്ടവരാണ് ജനപ്രതിധികള്‍. വംശീയ അധിക്ഷേപം നടത്തിയ പി സി ജോര്‍ജ് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് റവ. ബിനോയി പടച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തമ്പാന്‍ കരുവാറ്റ, വനിതാ വിഭാഗം സെക്രട്ടറി ഡയാന സണ്ണി സംസാരിച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയംഗങ്ങളായ ഷാജി ജോസഫ്, ഡെന്നീസ് മാത്യു, പി കെ കുരുവിള, ബെന്നി പോള്‍, സൂസന്‍ അലക്‌സ്, ടെസി പരിപാടിക്കു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top