പി സി ജോര്‍ജിന് വനിതാ കമ്മീഷന്‍ വീണ്ടും സമയം നീട്ടിനല്‍കി

ന്യൂഡല്‍ഹി: ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിച്ച കേസില്‍ പി സി ജോര്‍ജിന് ഹാജരാവാനുള്ള തിയ്യതി ദേശീയ വനിതാ കമ്മീഷന്‍ വീണ്ടും നീട്ടിനല്‍കി. നവംബര്‍ 13ന് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ നിര്‍ദേശ പ്രകാരം ജോര്‍ജ് ഇന്നലെയായിരുന്നു കമ്മീഷന് മുന്നില്‍ ഹാജരാവേണ്ടിയിരുന്നത്. ഇതു രണ്ടാമത്തെ തവണയാണ് ജോര്‍ജിന് കമ്മീഷന്‍ തിയ്യതി നീട്ടിനല്‍കുന്നത്. സപ്തംബര്‍ 21ന് ഹാജരാവാനായിരുന്നു ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്.

RELATED STORIES

Share it
Top