പി സി ജോര്‍ജിനോട് ഹാജരാവാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എയോട് ഈ മാസം 20നു നേരിട്ട് ഹാജരാവാന്‍ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും വിഷയത്തില്‍ ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്തു നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ഇന്നലെ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബിഷപ്പിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും പരിശുദ്ധകളാണോ എന്ന് അപ്പോള്‍ അറിയാമെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.

RELATED STORIES

Share it
Top