പി സതീദേവിയെ പരസ്യമായി ഭീഷണിപ്പെടുത്തി; കേസെടുത്തു

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിനാണ് പി സതീദേവിയെ ചര്‍ച്ചയ്ക്കിടെ പരസ്യമായി ബി ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയത്. അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം അക്രമങ്ങള്‍ അപലപനീയമാണെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. സ്ത്രീകള്‍ തുറന്നു സംസാരിക്കണമെന്നാണ് വനിതാ കമ്മീഷന്റെ നിലപാട്. സ്ത്രീകളുടെ ജനാധിപത്യപരമായ അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടേണ്ടതില്ല. അതവരുടെ അവകാശമാണ്. സ്ത്രീകളുടെ ശബ്ദം അഹിതമായി തോന്നുന്നവര്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതില്‍ അദ്ഭുതമില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. കേസിന്റെ തുടര്‍നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും എം സി ജോസഫൈന്‍ അറിയിച്ചു.

RELATED STORIES

Share it
Top