പി. വി. അബ്ദുള്‍ വഹാബ് എം പിക്ക് ന്യൂ ജേഴ്‌സിയില്‍ സ്വീകരണം നല്‍കിന്യൂ ജേഴ്‌സി : സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ  രാജ്യസഭ അംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ പി.വി.അബ്ദുല്‍ വഹാബിന് ന്യൂ ജഴ്‌സിയില്‍ സ്വീകരണം നല്‍കി. ന്യൂ ജേഴ്‌സിയില്‍ ഹനീഫ് എരിഞ്ഞക്കലിന്റെ വസതിയില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ ചടങ്ങില്‍ 'നന്മ'യുടെ ഉപഹാരം പ്രസിഡണ്ട് യു.എ.നസീര്‍ കൈമാറി. 'നന്മ' ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സമദ് പൊന്നേരി, ജനറല്‍ സെക്രട്ടറി മെഹബൂബ് കിഴക്കേപുര, ഹനീഫ് എരഞ്ഞിക്കല്‍, അന്‍സാര്‍ കാസിം, മുസ്തഫ കമാല്‍, വിജയകുമാര്‍ (ഷിക്കാഗോ), ദിലീപ് രാഹുലന്‍ ,നൂറുദ്ദീന്‍ ബാബു, ഷംസു കൊണ്ടോട്ടി, ഇഖ്ബാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അബ്ദുള്‍ വഹാബ് എം പി നേതൃത്വം  നല്‍കുന്ന വിവിധ കേന്ദ്രപദ്ധതികള്‍ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. നന്മ'ക്കും അതിന്റെ കര്‍മ്മ പരിപാടികള്‍ക്കും പിന്തുണയും സഹായ സഹകരണങ്ങളും പി.വി.അബ്ദുല്‍ വഹാബ് എം പി വാഗ്ദാനം ചെയ്തു.

RELATED STORIES

Share it
Top