പി വി അന്‍വര്‍ എംഎല്‍എ പമ്പ്ഹൗസ് സന്ദര്‍ശിച്ചു

എടക്കര:  മുപ്പിനി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ജലസേചനം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുന്നതിനുള്ള കാര്യങ്ങള്‍ അലോചിക്കുന്നതിനും, പദ്ധതിയുടെ സാങ്കേതിക തകരാറുകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും പി വി അന്‍വര്‍ എംഎല്‍എ പമ്പ് ഹൗസും നിലവിലെ പൈപ്പ് ലൈനും സന്ദര്‍ശിച്ചു. നിലവില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍കൂടെ പോവുന്ന പൈപ്പ്‌ലൈന്‍ മറ്റൊരു ഭാഗത്തുകൂടി കൊണ്ടുപോവുന്നതിന് ഇറിഗേഷന്‍ വകുപ്പ് 36 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ തുക അപര്യാപത്മാണ്. പദ്ധതിയുടെ ഏരിയ പ്രദേശങ്ങളായ കാട്ടിച്ചിറ, ഈച്ചംമ്പത്തുര്‍, പെരുംമ്പൊയില്‍, ചുങ്കത്തറ, വെള്ളാരംകുന്ന് എന്നിവിടങ്ങളില്‍ ജലസേചനം എത്തിക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്  അടുത്ത ദിവസം യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു. ഗുണഭോക്തൃസമിതി പ്രസിഡന്റ്  മുസ്തഫ കൊക്കഞ്ചീരി, സെക്രട്ടറി മാത്യു കെ ആന്റണി, ഖജാഞ്ചി ടി എം കുഞ്ഞുമോന്‍, വിവേകാനന്ദന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top