പി വി അന്‍വര്‍ എംഎല്‍എയുടെ വിവാദ തടയണ പൊളിച്ച് നീക്കണമെന്ന ഉത്തരവിന് സ്റ്റേ

കൊച്ചി: ചീങ്കണ്ണിപ്പാറയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ വസ്തുവില്‍ അനുമതിയില്ലാതെ തടയണ നിര്‍മിച്ചതിനാല്‍ അത് പൊളിച്ചുമാറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്ലത്തീഫ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഏറനാട് താലൂക്കിലെ സര്‍വേ നമ്പര്‍ രണ്ടിലെ വെറ്റിലപ്പാറയിലെ എട്ട് ഏക്കര്‍ ഭൂമിയുടെ ഉടമ താനാണെന്ന് ഹരജിയില്‍ അബ്ദുല്‍ലത്തീഫ് കോടതിയെ അറിയിച്ചു. ഈ ഭൂമിയില്‍ പണ്ട് മുതലേ ഒരു കുളമുണ്ടായിരുന്നു. ഇതിന്റെ മൂന്നു വശവും കുന്നാണ്. മഴക്കാലത്ത് ഒരു വശത്തുകൂടെ വെള്ളം ഒഴുകും. കുളത്തില്‍ മണ്ണും ചെളിയും നിറഞ്ഞതിനാല്‍ 2015ല്‍ ശുചീകരിച്ചു. ചുറ്റുമതി ല്‍ ശക്തിപ്പെടുത്തുകയും ചെയ്തുപക്ഷേ, ഏതൊക്കെ രേഖകളാണ് പരിഗണിച്ചത് എന്നുപോലും വ്യക്തമാക്കാതെ തടയണയെന്നു പറയുന്ന നിര്‍മാണം പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇത് സ്വാഭാവിക നീതിക്കെതിരാണെന്നും കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

RELATED STORIES

Share it
Top