പി യു ചിത്രയ്ക്ക് റെയില്‍വേയില്‍ നിയമനം

പാലക്കാട്: പി യു ചിത്രയ്ക്ക് റെയില്‍വേയില്‍ നിയമനം. മൂന്നുതവണ അപേക്ഷിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ജോലി നല്‍കാന്‍ തയ്യാറാവാത്തതാണ് പി യു ചിത്രയെ റെയില്‍വേയില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടത്തിലൂടെയും ഏഷ്യന്‍ ഗെയിംസിലെ വെങ്കല നേട്ടത്തിലൂടെയും നാടിന്റെ അഭിമാനം കാത്ത ചിത്ര തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതീക്ഷയോടെയാണു കാത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം ഏഷ്യന്‍ ഗെയിംസ് മെഡല്‍ ലഭിച്ചപ്പോള്‍ ചിത്ര അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ യാതൊരു പരിഗണനയും ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് റെയില്‍വേയില്‍ അപേക്ഷ നല്‍കിയതും കഴിഞ്ഞ ദിവസം റെയില്‍വേ നിയമന ഉത്തരവു നല്‍കിയതും. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ സീനിയര്‍ ക്ലാര്‍ക്കായാണ് നിയമിച്ചത്. നിയമന ഉത്തരവുമായി എത്തിയ ചിത്ര ഇന്നലെ ഉച്ചയ്ക്ക് ജോലിക്കു ചേര്‍ന്നു.

RELATED STORIES

Share it
Top