പി മോഹനന്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കൊയിലാണ്ടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 43 അംഗ ജില്ലാ കമ്മിറ്റിയെയും 39 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിലേക്ക് ഏഴു പേര്‍ പുതുതായി എത്തിയപ്പോള്‍ നാലു പേരെ ഒഴിവാക്കി.
കെ കെ രാഘവന്‍, പുഷ്പജ, പി ടി ബാലകൃഷ്ണന്‍ നായര്‍, ആര്‍ ഗോപാലന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍, സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, സി പി മുസാഫര്‍ അഹ്മദ്, കെ കൃഷ്ണന്‍, ടി പി ബിനീഷ്, പി പി ചാത്തു എന്നിവര്‍ ഉള്‍പ്പെടുന്നു.
അതേസമയം, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എന്‍ വാസവന്‍ തുടരും. 37 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. ഏരിയാ സമ്മേളനങ്ങളില്‍ നടന്ന മല്‍സരം ജില്ലാ സമ്മേളനത്തിലും ആവര്‍ത്തിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കുകയായിരുന്നു.

RELATED STORIES

Share it
Top