പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി അറസ്റ്റില്‍

ചെന്നൈ: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ച് ഇന്നു രാവിലെ സിബിഐയാണ് അറസ്റ്റു ചെയ്തത്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം.  കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയയില്‍നിന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി കാര്‍ത്തി 3.5 കോടി രൂപ കോഴവാങ്ങിയതായി സിബിഐ അറിയിച്ചു.

RELATED STORIES

Share it
Top