പി കെ ശശി എംഎല്‍എക്കെതിരേ പരാതി: ഒക്ടോബര്‍ നാലിന് സാക്ഷികളെ ഹാജരാക്കണം

തിരുവനന്തപുരം: എംഎല്‍എയെ നിയമപരമായ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനായി പീഡനപരാതി പൂഴ്ത്തിവച്ച് തെളിവ് അപ്രത്യക്ഷമാക്കിയതിന് കോടിയേരിക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ടി മഞ്ജിത്താണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതല്‍ പ്രാമാണിക തെളിവുകളോ സാക്ഷികളോ ഉണ്ടെങ്കില്‍ ഒക്ടോബര്‍ 4ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതിക്കാരന്‍. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗങ്ങളും പോലിസിന് കൈമാറാതെ ശശിയെ നിയമപരമായ ശിക്ഷയില്‍ നിന്നു രക്ഷിക്കാനായി രണ്ടംഗ പാര്‍ട്ടി സമിതിയെ നിയോഗിച്ചതായും ജ്യോതികുമാര്‍ ചാമക്കാല മൊഴിനല്‍കി.

RELATED STORIES

Share it
Top