പി കെ ശശിക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: പി കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. വലിയ കുറ്റമാണു ജനപ്രതിനിധിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സംഭവത്തെപ്പറ്റി വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചതായും രേഖാ ശര്‍മ അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്നു മൊഴി രേഖപ്പെടുത്താനായി വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുത്തതെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

RELATED STORIES

Share it
Top