പി എസ് ശ്രീധരന് പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍
afsal ph aph2018-07-30T19:05:56+05:30

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി പി എസ് ശ്രീധരന് പിള്ളയെ തിരഞ്ഞെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷയാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ശ്രീധരന് പിള്ള സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നത്. വി മുരളീധരന്റെ നോമിനിയായ കെ സുരേന്ദ്രനെ വെട്ടിയാണ് ബിജെപിയിലും ആര്‍എസ്എസ്സിനും ഏറെ സ്വീകാര്യനായ ശ്രീധരന്‍പിള്ള നേതൃ സ്ഥാനത്തെത്തുന്നത്. ബിജെപിയിലെ ആഭ്യന്തര കലഹം മൂലം മാസങ്ങളായി സംസ്ഥാന ഘടകത്തിന് നാഥനില്ലാത്ത അവസ്ഥയായിരുന്നു.