പി എം തങ്കപ്പന്‍ സ്മാരക പുരസ്‌കാരം എം കെ സാനുവിന്ആലപ്പുഴ: പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പൂജപ്പറമ്പില്‍ പി എം തങ്കപ്പന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംസ്‌ക്കാരിക പ്രതിഭാ പുരസ്‌ക്കാരം പ്രമുഖ സാഹിത്യകാരനും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവുമായ പ്രഫ. എം കെ സാനുവിന് നല്‍കാന്‍ തീരുമാനിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പതിനായിരം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 28ന് വൈകീട്ട് അഞ്ചിന് ആലപ്പുഴ വൈ എം സി എ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ പ്രസിഡന്റ് പി ജ്യോതിസ് അധ്യക്ഷത വഹിക്കും. കെ പി രാജന്ദ്രന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.

RELATED STORIES

Share it
Top